SignIn
Kerala Kaumudi Online
Sunday, 06 July 2025 9.15 PM IST

കിഫ്ബിക്കെതിരായ നീക്കം നിർമ്മല സീതാരാമന്റെ താത്‌പര്യപ്രകാരം,​ പെരുമാറ്റച്ചട്ട ലംഘനമെന്ന് മുഖ്യമന്ത്രി,​ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി

Increase Font Size Decrease Font Size Print Page
cm

തിരുവനന്തപുരം:കിഫ്ബിക്ക് എതിരെ കേസെടുക്കാനുള്ള എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ രാഷ്ട്രീയ താത്പര്യപ്രകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.. ഇഡിയുടെ നീക്കം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്നും ഇതിനെതിരെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ രാഷ്ട്രീയ താൽപര്യപ്രകാരമാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ ആരോപിക്കുന്നു എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് മാതൃകാ പെരുമാറ്റച്ചട്ടം അട്ടിമറിക്കുകയാണെന്നുംമുഖ്യമന്ത്രി ആരോപിക്കുന്നു. അന്വേഷണ ഏജൻസികൾ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനെതിരെ കമ്മിഷൻ ഇടപെടണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു..ബി.ജെ.പി യാത്രയിൽ പങ്കെടുത്ത് ഫെബ്രുവരി 28 ന് നിർമല സീതാരാമൻ നടത്തിയ പ്രസ്താവന അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.

കിഎഫ്ബി സി.ഇ.ഒയോട് മറ്റന്നാൾ ഹാജരാകാൻ ഇഡി നേരത്തെ നോട്ടീസ് നൽകിയിരുന്നു.

TAGS: KIFB, ELECTION COMMISSIION, CM PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.