തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 2765 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. യു.കെയിൽ നിന്ന് വന്ന നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു. 59,646 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.64 ആണ്. 15 മരണവും സ്ഥിരീകരിച്ചു. 2493 പേർ സമ്പർക്ക രോഗികളാണ്. 181 പേരുടെ ഉറവിടം വ്യക്തമല്ല. 21 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 4031 പേരുടെ പരിശോധന ഫലം നെഗറ്റീവായി. 45,995 പേരാണ് ചികിത്സയിലുള്ളത്. 1,98,672 പേർ നിരീക്ഷണത്തിലുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |