മലയാള സിനിമകളിലും സീരിയലുകളിലും സ്ഥിര സാന്നിദ്ധ്യമായി മാറിക്കൊണ്ടിരിക്കുകയാണ് വീണാനായർ. ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ അഭിനയിച്ചാണ് താരം വെള്ളിത്തിരയിലെത്തിയത്. 2014ൽ ആയിരുന്നു ഇത്. പിന്നീട് താരം പ്രത്യക്ഷപ്പെട്ടത് മനോജ് സംവിധാനം ചെയ്ത 'എന്റെ മകൾ' എന്ന ടെലിവിഷൻ പരമ്പരയിലാണ്. അതിനുശേഷം നിരവധി കോമഡി സീരിയലുകളിലെ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ചുരുങ്ങിയ എപ്പിസോഡുകൾ കൊണ്ടുതന്നെ പ്രേക്ഷകരുടെ മനംകവരാൻ താരത്തിന് സാധിച്ചിരുന്നു. ചലച്ചിത്ര അഭിനയത്തിന് പുറമെ പ്രൊഫഷണൽ നർത്തകി കൂടിയാണ് വീണാനായർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ താരത്തിന് നിരവധി ആരാധകരാണുള്ളത്. 2006 മുതലാണ് താരം ചലച്ചിത്ര മേഖലകളിൽ സജീവമായത്. നർത്തകി, സിനിമാനടി, അവതാരക തുടങ്ങിയ പല മേഖലകളിലും താരം സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. താരം തന്റെ നാലാമത്തെ വയസിൽ നൃത്തം അഭ്യസിച്ചു തുടങ്ങിയതാണ്. ഭരതനാട്യത്തിലും കേരള നടനത്തിലുമെല്ലാം താരം പ്രാവീണ്യം നേടിയിട്ടുണ്ട്. താരത്തിന്റെ കുടുംബവും സാഹിതീയ കുടുംബം ആണ്. 2014ൽ താരം ഗായകനും സംഗീതജ്ഞനും നർത്തകനുമയി സ്വാതി സുരേഷ് ഭൈമിയെ വിവാഹം കഴിച്ചു. ഇവർക്ക് ധൻവിൻ എന്ന ഒരു മകനുണ്ട്. ഈയിടെയായി പുതിയ വേഷങ്ങൾ താരം പരീക്ഷിക്കുകയും പ്രേക്ഷകർക്കായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ ക്യൂട്ട് ലുക്കിലുള്ള ഫോട്ടോയാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുള്ളത്. ക്രീം കളറിൽ മെറൂൺ കളർ സ്റ്റോൺ വർക്ക് ചെയ്ത അതിമനോഹരമായ ലഹങ്കയാണ് താരം ധരിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |