ബീജിംഗ്: ചൈനയിലെ രണ്ട് പ്രവിശ്യകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പന്നി ഇറച്ചി വ്യാപകമായി ഉത്പാദിപ്പിക്കുന്ന സിച്ചുവാൻ, ഹുബെയ് പ്രവിശ്യകളിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ചൈനയുടെ കാർഷിക ഗ്രാമീണ മന്ത്രാലയം അറിയിച്ചു.
സിച്ചുവാനിലെ അബെയിലും ഹുബെയ് പ്രവിശ്യയിലെ സിങ്യാങ്ങിലുമാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. സിച്ചുവാനിൽ രോഗം ബാധിച്ച് 38 പന്നികൾ ചത്തു. ഹുബെയിൽ അഞ്ചെണ്ണത്തിനാണ് ജീവൻ നഷ്ടമായത്. അനധികൃതമായി എത്തിച്ച പന്നികളിൽ നിന്നാണ് ഹുബെയിൽ പനി പടർന്നതെന്നാണ് വിവരം.
പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ചൈന ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച യുനാൻ പ്രവിശ്യയിലും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |