തിരുവനന്തപുരം: കൂടുതൽ പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നയത്തിനെതിരെ ആൾ ഇന്ത്യ നാഷണലൈസ്ഡ് ബാങ്ക് ഓഫീസേഴ്സ് ഫെഡറേഷൻ 15,16 തീയതികളിൽ സമരം നടത്തും.
സ്വകാര്യവത്കരണം ബാങ്കിംഗ് മേഖലയെ തകർക്കുമെന്നത് പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയാണ് സമരത്തിന്റെ ലക്ഷ്യം. മുഴുവൻ ജീവനക്കാരും സമരത്തിനിറങ്ങുന്നതിനാൽ ബാങ്കുകൾ രണ്ട് ദിവസം അടഞ്ഞുകിടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും ദേശീയ വൈസ് പ്രസിഡന്റുമായ ജേക്കബ് പി. ചിറ്റാറ്റുകുളം, ജില്ലാ പ്രസിഡന്റ് പ്രശാന്ത്, വൈസ് പ്രസിഡന്റുമാരായ പി.എസ്. പ്രദീപ്, ഇ.ബിനുരാജ്, അബ്ദുൾ ഫത്തേ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |