തിരുവനന്തപുരം: നെല്ല് സംഭരണം ഊർജിതമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അപ്പർ കുട്ടനാട്ടിൽ രണ്ട് ലക്ഷം ടൺ നെല്ല് സംഭരിക്കാതെ കിടക്കുകയാണ്. സിവിൽ സപ്ലൈസ് കോർപറേഷൻ ചുമതലപ്പെടുത്തിയ സ്വകാര്യമില്ലുടമകൾ നെല്ലെടുക്കുന്നതിൽ വീഴ്ച വരുത്തിയതാണ് കർഷകരെ പ്രതിസന്ധയിലാക്കിയത്.
കുറഞ്ഞ വിലയ്ക്ക് കിട്ടാനായി നെല്ലെടുക്കുന്നത് മില്ലുടമകൾ മനഃപ്പൂർവം വൈകിക്കുകയാണെന്നാണ് കർഷകരുടെ ആരോപണം. പത്ത് ദിവത്തിനിടെ രണ്ട് കർഷകരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതുകൊണ്ട് സർക്കാർ ഇടപെട്ട് കർഷകർക്ക് മതിയായ വില ലഭ്യമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |