തിരുവനന്തപുരം: കാസർഗോഡ് രണ്ട് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സി.പി.എമ്മിന്റ അക്രമരാഷ്ട്രീയത്തെ അതേഭാഷയിൽ പ്രതികരിക്കണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹത്തിന്റ പ്രതികരണം.
പ്രാദേശിക തലത്തിലുള്ള നിസാര പ്രശ്നമാണ് കൊലപാതകമായത്. രാഷ്ട്രീയ സംഘർഷത്തിന്റെ ഭാഗമല്ല കൊലപാതകമെന്നും, കാത്തിരുന്ന് വെട്ടിനുറുക്കുകയായിരുന്നെന്നും പൈശാചിക കൊലപാതകം സി.പി.എമ്മിന്റെ രാഷ്ട്രീയ ശൈലിയുടെ ഭാഗമാണെന്നും കെ.സുധാകരൻ വീഡിയോയിൽ പറയുന്നു. ഷുഹൈബിന്റെ ഒന്നാം ചരമ വാർഷികം ആചരിക്കുന്ന വേളയിൽ നടന്ന കൊലപാതകത്തിന് സി.പി.എം വലിയ വില നൽകേണ്ടി വരും. സി.പി.എമ്മിന് അക്രമം കൈവിട്ട് ഒരു രാഷ്ട്രീയ ശൈലിയുമില്ലെന്നതിന് തെളിവാണ് ഈ കൊലപാതകങ്ങളന്നും സുധാകരൻ പറയുന്നു.
പ്രവർത്തകരുടെ വികാരം പാർട്ടി ഉൾക്കൊള്ളാമെന്നും സംരക്ഷണം പാർട്ടി ഏറ്റെടുക്കുമെന്നും, ആക്രമണത്തിനെതിരെ ശക്തമായ രീതിയിൽ പ്രതികരിക്കണമെന്നും വീഡിയോയിൽ പറയുന്നു. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തോട് അതേഭാഷയിൽ തന്നെ പ്രതികരിക്കാനും സുധാകരൻ വീഡിയോയിൽ ആഹ്വാനം ചെയ്യുന്നുണ്ട്. രാഷ്ട്രീയ പരമായും വികാരപരമായും പ്രവർത്തകർ ഈ വിഷയത്തെ ഏറ്റെടുക്കുമെന്നാണ് സുധാകരൻ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |