ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചാരക്കേസ് സംബന്ധിച്ച ഗൂഢാലോചയെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഡി.കെ. ജയിൻ സമിതി സുപ്രീംകോടതിയിൽ റിപ്പോർട്ട്സമർപ്പിച്ചു.നമ്പി നാരായണനെതിരെയുള്ള ഗൂഢാലോചന അന്വേഷിച്ചാണ് സമിതി റിപ്പോർട്ട് നൽകിയത്. മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് കൈമാറിയത്.
ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കാൻ ഗൂഢാലോചന നടത്തിയോ എന്ന് പരിശോധിക്കാൻ ജസ്റ്റിസ് ഡി.കെ. ജയിൽ അദ്ധ്യക്ഷനായ മൂന്നംഗ സമിതിയെ 2018 സെപ്റ്റംബറിലാണ് സുപ്രീംകോടതി നിയോഗിച്ചത്. സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ശാസ്ത്രജ്ഞനെ സംശയത്തിന്റെ നിഴലിലാക്കി അപകീർത്തിപ്പെടുത്തിയത് ഗുരുതരമായ പിഴവാണെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം.
കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുൻ അഡീഷണൽ സെക്രട്ടറി ബി.കെ. പ്രസാദ്, കേരളത്തിലെ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി വി.എസ്. സെന്തിൽ എന്നിവരാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളായി സമിതിയിൽ ഉള്ളത്. കഴിഞ്ഞ ഡിസംബർ 14, 15 തീയതികളിൽ സമിതി തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തുകയും നമ്പി നാരായണന്റെ ഭാഗം വിശദമായി കേൾക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |