തിരുവനന്തപുരം:തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം ഇല്ലാതെ കൊടിയിറക്കം. കൊവിഡ് വ്യാപനം കൂടിവരുന്നതായുള്ള ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടുകൾ അനുസരിച്ചാണ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം.
തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമുള്ള ബൈക്ക് റാലികൾക്ക് കളക്ടർ ഇന്നലെ മുതൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുന്നതോടെ വോട്ടർമാരല്ലാത്ത വ്യക്തികളുടെ സാന്നിദ്ധ്യം മണ്ഡലങ്ങളിൽ അനുവദിക്കില്ല.രാഷ്ട്രീയ പാർട്ടികൾ പ്രചാരണ പരിപാടികൾക്കായി ചുമതല നൽകിയിട്ടുള്ള മറ്റു മണ്ഡലങ്ങളിലുള്ളവരടക്കം ഇന്ന് സ്വന്തം മണ്ഡലത്തിലേക്ക് മടങ്ങും.ഉച്ചഭാഷിണികളും അനൗൺസ്‌മെന്റുകളും ഇല്ലാത്ത നിശബ്ദ പ്രചാരണമാണ് ഇനി നാളെ നടക്കുക.നാളെ നിശബ്ദ പ്രചാരണത്തിന് വീടുകൾ കയറിയിറങ്ങിയുള്ള പ്രവർത്തനത്തിനാകും പാർട്ടി പ്രവർത്തകർ നേതൃത്വം നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |