ബിജെപിയുടെ സ്ഥാപക ദിനത്തെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെ പരിഹസിച്ച് സോഷ്യൽ മീഡിയ. സ്ഥാപക ദിനം എന്നതിന് പകരം 'സ്ഥാപന ദിനം' എന്നാണ് പോസ്റ്റിൽ കാണുന്നത്.
സുരേന്ദ്രന്റെ കുറിപ്പിലും പോസ്റ്റിലെ കാർഡിലും ഒരേപോലെ കാണുന്ന അക്ഷരപ്പിശക് ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ പരിഹസിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിനു കീഴിൽ കമന്റുകളുമായി എത്തിയിരിക്കുന്നത്.
എന്നാൽ വിമർശനങ്ങൾ വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കെ സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് വാളിൽ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്തിട്ടില്ല. നാൽപ്പതിലധികം വർഷങ്ങൾക്ക് മുൻപ് 1980 ഏപ്രിൽ ആറാം തീയതിയാണ് ബിജെപി രൂപീകൃതമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |