കൊല്ലം: പത്തുവയസുകാരിയെ വഴിയിൽ തടഞ്ഞുനിറുത്തി പീഡിപ്പിക്കാൻ ശ്രമിച്ച ആൾ പിടിയിൽ. ശാസ്താംകോട്ട ശൂരനാട് പോരുവഴി അമ്പലത്തുംഭാഗം പ്ളാവിളയിൽ തുളസിയെയാണ്(65) ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വീടിന് സമീപം കളിയ്ക്കാൻ പോയ ശേഷം സൈക്കിളിൽ മടങ്ങുമ്പോഴാണ് പെൺകുട്ടിയെ തുളസി തടഞ്ഞുനിറുത്തി ഉപദ്രവിച്ചത്. പെൺകുട്ടി വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ പൊലീസിന് പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |