SignIn
Kerala Kaumudi Online
Wednesday, 19 May 2021 6.05 AM IST

ഫോട്ടോയിൽ തലയുയർത്തി നിൽക്കാൻ ആനയ്‌ക്ക് ക്രൂരമർദ്ദനം; ഒന്നാം പാപ്പാൻ ഒളിവിൽ

pambadi-sundaran

കോട്ടയം: ക്ഷേത്രത്തിലെ എഴുന്നള‌ളിപ്പിന് ശേഷം ഫോട്ടോയ്‌ക്ക് വേണ്ടി തലയുയർത്തി നിൽക്കാൻ ആനയ്‌ക്ക് നേരെ ക്രൂര മർദ്ദനം. വടിയുപയോഗിച്ച് ആനയുടെ മുഖത്ത് നിരന്തരം മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നു. കോട്ടയം പാമ്പാടി സ്വദേശിയുടെ പാമ്പാടി സുന്ദരൻ എന്ന ആനയ്‌ക്കാണ് മർദ്ദനമേ‌റ്റത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.തൊട്ടിപ്പാൽ ക്ഷേത്രത്തിൽ വച്ച് മാർച്ച് 25നാണ് സംഭവമുണ്ടായത്. വനംവകുപ്പ് നിയമ നടപടി ആരംഭിച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ ഒന്നാംപാപ്പാൻ ഇപ്പോൾ ഒളിവിലാണ്. കേരളത്തിലെ ആനപ്രേമികൾക്കിടയിൽ പേരുകേട്ട എഴുന്നള‌ളിപ്പാനയാണ് പാമ്പാടി സുന്ദരൻ.

ഇതേ ഉടമയുടെ കീഴിലുള‌ള പാമ്പാടി രാജൻ എന്ന പ്രസിദ്ധനായ കൊമ്പനും മുൻപ് പുറനാട്ടുകര ക്ഷേത്രത്തിൽ തലപൊക്കമത്സരത്തിനിടെ മർദ്ദനമേ‌റ്റിരുന്നു. തുടർന്ന് ആനയുടെ പാപ്പാന്മാർ പെരുമ്പാവൂർ സ്വദേശി രജീഷ്, ചാലക്കുടി പോട്ട സ്വദേശി സജീവൻ എന്നിവർക്കെതിരെ തൃശൂർ സോഷ്യൽ ഫോറസ്‌ട്രി വിഭാഗം കേസെടുത്തിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PAMBADI SUNDARAN, ELEPHANT, BEATEN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.