കൊല്ലം: പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കൊട്ടിയം സ്വദേശിനി റംസിയുടെ സഹോദരി അൻസി വീണ്ടും കാമുകനൊപ്പം ഒളിച്ചോടി. കുട്ടിയേയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് നെടുമങ്ങാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനൊപ്പമാണ് പോയത്.
കഴിഞ്ഞ ജനുവരി 17 ന് യുവതി ഇയാൾക്കൊപ്പം പോയിരുന്നു. ഭർത്താവും പിതാവും നൽകിയ പരാതിയെ തുടർന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതിന് പൊലീസ് ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് ഭർത്താവ് ഒരു ലക്ഷത്തോളം രൂപ മുടക്കി ജാമ്യം എടുത്ത് കൂടെ താമസിപ്പിച്ചു വരുന്നതിനിടെയാണ് അൻസി വീണ്ടും കാമുകനൊപ്പം പോയത്. അക്ഷയ കേന്ദ്രത്തിൽ പോകുകയാണ് എന്ന് വീട്ടിൽ പറഞ്ഞാണ് യുവതി വീട്ടിൽ നിന്നിറങ്ങിയത്. കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച വാട്ട്‌സാപ്പ് കൂട്ടായ്മയിലെ പരിചയമാണ് പ്രണയത്തിലേക്കു മാറിയതെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |