തിരുവനന്തപുരം: ലോകായുക്തയുടെ വിധിയുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീൽ രാജിവയ്‌ക്കേണ്ട കാര്യമില്ലെന്ന മന്ത്രി എകെ ബാലന്റെ പ്രസ്താവന സിപിഎം നിലപാടല്ലെന്ന് പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ജലീലിന്റെ രാജിക്കാര്യത്തിൽ പാർട്ടി തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം ഒരു സ്വകാര്യ വാർത്താ മാദ്ധ്യമത്തോട് പ്രതികരിച്ചു.
നിയമമന്ത്രി എന്ന നിലയിലാണ് എകെ ബാലൻ തന്റെ അഭിപ്രായം പ്രകടിപ്പിച്ചതെന്നും പാർട്ടിയുടെ അഭിപ്രായം എന്താണെന്ന് പാർട്ടി സെക്രട്ടറിയും കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത പറഞ്ഞത് അസാധാരണമായ കാര്യമാണെന്നും എംഎ ബേബി പറഞ്ഞു.
കോടതി വിധി വന്നാല്‍ ഉടന്‍ രാജിവെക്കേനടത്തില്ല എന്നായിരുന്നു ഈ വിഷയത്തിൽ എകെ ബാലന്റെ പ്രതികരണം. ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുത് എന്ന വ്യവസ്ഥയില്ല. വിധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജലീല്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കും. എകെ ബാലൻ പറഞ്ഞു.
content highlight: ma baby rejects aka balans statement on lokayukta and kt jaleel says it does not reflect partys stand.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |