തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള അവലോകനത്തിനുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ഇടതുമുന്നണി യോഗവും വെള്ളിയാഴ്ച ചേരും. വെള്ളിയാഴ്ച രാവിലെയാണ് സെക്രട്ടേറിയറ്റ്. രാജ്യസഭയിലെ മൂന്ന് ഒഴിവുകളിൽ രണ്ട് അംഗങ്ങളെ എൽ.ഡി.എഫിന് വിജയിപ്പിക്കാനാവും. ഈ രണ്ട് സീറ്റുകളും സി.പി.എം ഏറ്റെടുക്കാനാണ് ആലോചന.
രാജ്യതലസ്ഥാനത്തെ കർഷകസമരത്തിന്റെ പശ്ചാത്തലത്തിൽ രാജ്യസഭയിൽ ഇടതുപക്ഷശബ്ദം ശക്തമായി ഉയർത്താൻ പ്രാപ്തിയുള്ള പ്രതിനിധികൾ വേണമെന്ന് സി.പി.എം കേന്ദ്രനേതൃത്വം കരുതുന്നു. ദേശീയതലത്തിൽ പ്രവർത്തിക്കുന്ന മുൻനിര നേതാക്കളെയടക്കം പരിഗണിച്ചേക്കും.
രാജ്യസഭാ സീറ്റ് വിഷയം ചർച്ച ചെയ്യാനാണ് വൈകിട്ട് നാലിന് ഇടതുമുന്നണി യോഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |