ആലപ്പുഴ: ആലപ്പുഴയിൽ പത്താം ക്ളാസുകാരനെ കുത്തികൊലപ്പെടുത്തി. പടയണിവട്ടം സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. ബുധനാഴ്ച രാത്രിയാണ് സംഭവം. നാല് പേരടങ്ങുന്ന സംഘമാണ് അഭിമന്യൂവിനെ കുത്തിയത്.
കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തിയിട്ടുണ്ട്. ആക്രമണത്തിൽ മറ്റു രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് പടയണിവട്ടത്തെ സംഭവമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |