പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 261 പേർക്ക്
കൊവിഡ് സ്ഥിരീകരിച്ചു. നാല് മരണവുമുണ്ടായി. 51 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 5 പേർ വിദേശത്ത് നിന്ന് വന്നവരും 16 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 240 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 8 പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 63,327 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 57,176 പേർ സമ്പർക്കം മൂലംരോഗം ബാധിച്ചവരാണ്. ആകെ രോഗമുക്തരായവരുടെ എണ്ണം 60,361 ആണ്.
4 മരണം കൂടി
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ 4 പേരുടെ മരണം
റിപ്പോർട്ട് ചെയ്തു.
1). 12ന് രോഗബാധ സ്ഥിരീകരിച്ച പ്രമാടം സ്വദേശി (35) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു.
2). 15ന് രോഗബാധ സ്ഥിരീകരിച്ച റാന്നിപെരുനാട് സ്വദേശി (73) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരിച്ചു.
3). ഏറത്ത് സ്വദേശി (82) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇതര രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു.
4). 01ന് രോഗബാധ സ്ഥിരീകരിച്ച കുറ്റൂർ സ്വദേശി (78) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |