തിരുവനന്തപുരം: കേന്ദ്രത്തിന്റെ കൊവിഡ് വാക്സിൻ നയത്തിനെതിരെയുള്ള ഹാഷ്ടാഗ് ക്യാമ്പയിനെ കുറിച്ച് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാടിന്റെ പ്രത്യേകതയാണ് അതെന്നും കേരളത്തിന്റെ കൂട്ടായ്മയുടെ ശക്തി നാം ഇതിനു മുമ്പും തിരിച്ചറിഞ്ഞിട്ടുള്ളതാണെന്നും മുഖ്യമന്ത്രി ഇന്ന് വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിലൂടെ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന്‍ സ്വീകരിച്ചവര്‍ രണ്ട് ഡോസ് വാക്‌സിന്റെ തുകയായ 800 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്നതാണ് വാക്സിൻ ചലഞ്ച് എന്ന പേരിലുള്ള ക്യാമ്പയിൻ. സോഷ്യൽ മീഡിയയിലും മറ്റുമായി വൻ ശ്രദ്ധ ക്ഷണിച്ചുവരുത്തുന്നുണ്ട് ഈ ക്യാമ്പയിൻ.
'ഈ ഒരു ഘട്ടത്തിൽ ഇത്തരമൊരു നടപടിക്ക് തയ്യാറായികൊണ്ട് പലരും മുന്നോട്ട് വരുന്നു എന്നുള്ളതാണ് നമ്മൾ കാണേണ്ട കാര്യം. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് നമുക്ക് കരുത്തായി മാറുന്നത് ഇത്തരത്തിലുള്ള ജനങ്ങളുടെ ഇടപെടലും പിന്തുണയുമാണ്. സിഎംഡിആർഎഫിലേക്ക്, ഇന്ന്, ഒരു ദിവസത്തിനുള്ളിൽ, വൈകിട്ട് നാലര വരെ, വാക്സിൻ എടുത്തവർ മാത്രം നൽകിയ സംഭാവന 22 ലക്ഷം രൂപയാണ്. പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനൊപ്പം നിൽക്കുക എന്ന ആഗ്രഹം ജനങ്ങൾക്ക് സ്വാഭാവികമായും ഉണ്ടാകും. ഇക്കാര്യത്തിലും അവർ അത് ചെയ്യുകയാണ്. '-മുഖ്യമന്ത്രി പറഞ്ഞു.
വാക്‌സിന്‍ പൊതുവിപണിയില്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും വാക്‌സിന്‍ വിതരണത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഭാഗികമായി പിന്‍വാങ്ങുകയും ചെയ്തതാണ് ഇത്തരത്തിലുള്ള ഒരു പ്രതിഷേധത്തിന് ഇടയാക്കിയത്. വാക്‌സിന്‍ വിതരണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ ചുമലിലാക്കുകയും സ്വകാര്യ കമ്പനികള്‍ക്കും ആശുപത്രികള്‍ക്കും ലാഭം കൊയ്യാന്‍ അവസരമൊരുക്കുകയും ചെയ്യുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനമെന്നും ക്യാമ്പയിൻ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ കമ്പനികളില്‍നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇതുപ്രകാരം കമ്പനി ഉദ്പാദിപ്പിക്കുന്ന വാക്‌സിന്റെ 50 ശതമാനംവരെ സംസ്ഥാനങ്ങള്‍ക്കും പൊതുവിപണിയിലും മുന്‍കൂട്ടി നിശ്ചയിക്കുന്ന വിലയ്ക്ക് നല്‍കാം.
content highlight: cm pinarayi vijayan on cmdrf donations against centres vaccine policy.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |