തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷന് ദിവസവും സമയവും നിശ്ചയിക്കുന്നത് സമ്പൂർണമായി ഇനി ഓൺലൈനിലൂടെ മാത്രം. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
രാജ്യത്തും സംസ്ഥാനത്തും കേസുകൾ കൂടുന്നതിനിടെ,വാക്‌സിൻ കിട്ടുമോയെന്ന ആകാംക്ഷയിൽ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന സാഹചര്യത്തിലാണ് രജിസ്ട്രേഷൻ പൂർണമായി ഓൺലൈനാക്കിയത്.
വാക്‌സിനേഷന്
മുമ്പ് അറിയാൻ
ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകൾ മുൻകൂട്ടിയുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ വഴി മാത്രമായിരിക്കും. സ്‌പോട്ട് രജിസ്‌ട്രേഷനില്ല. രജിസ്റ്റർ ചെയ്തവർക്കേ വാക്‌സിനേഷൻ സെന്ററുകളിൽ ടോക്കൺ വിതരണം ചെയ്യൂ.
കൊവിഡ് വാക്‌സിനേഷനുള്ള മുൻഗണനാ പട്ടികയിലുള്ളവർക്ക് സർക്കാർ വകുപ്പുകൾ, അക്ഷയ കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവ മുഖേന രജിസ്‌ട്രേഷന് ജില്ലകൾ മുൻകൈയെടുക്കണം.
സർക്കാർ, സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വാക്‌സിൻ ലഭ്യതയെ അടിസ്ഥാനമാക്കി കോവിൻ വെബ് സൈറ്റിൽ സെഷനുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തണം
വാക്‌സിനേഷൻ സെഷനുകളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കണം. വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കണം.
വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ കൊവിഷീൽഡിന്റേയും കൊവാക്‌സിന്റേയും ലഭ്യത
പൊതുജനങ്ങളെ അറിയിക്കണം.
45 വയസിന് മുകളിലുള്ളവർക്ക് ഒന്നാമത്തേതും രണ്ടാമത്തേയും വാക്‌സിൻ സമയബന്ധിതമായി നൽകണം.
പാഴാക്കിയത് നാലു കോടി വാക്സിൻ: സിറം ഇൻസ്റ്റിറ്റ്യൂട്ട്
തിരുവനന്തപുരം: വാക്സിനില്ലെന്ന പരാതി പല കോണുകളിൽ നിന്നുയരുന്നതിനിടെ നാല് കോടി ഡോസ് കൊവിഷീൽഡ് വാക്സിൻ പാഴാക്കിയതായി വിമർശനം. കൊവിഷീൽഡ് വാക്സിൻ ഉത്പാദകരായ സിറം ഇൻസ്റ്രിറ്ര്യൂട്ടിന്റെ എക്സ്പോർട്ട് - ഇംപോർട്ട് തലവൻ പുരുഷോത്തമൻ നമ്പ്യാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു പായ്ക്കിൽ പത്ത് ഡോസ് കൊവിഷീൽഡ് വാക്സിനാണുള്ളത്. പത്ത് പേരുണ്ടെങ്കിലേ ഒരു വാക്സിൻ പായ്ക്ക് തുറക്കാവൂ. പായ്ക്കിംഗ് തുറന്ന് പരമാവധി ആറു മണിക്കൂർ കഴിഞ്ഞാൽ വാക്സിൻ കേടാകും. എന്നാൽ ഇക്കാര്യം പലയിടത്തും പാലിച്ചില്ല. ഇങ്ങനെ ഉപയോഗ ശൂന്യമായ വാക്സിനുകളുടെഎണ്ണം ആകെ നിർമ്മിച്ചതിന്റെ 24 ശതമാനത്തോളം വരും.
അതായത് നാല് കോടി വാക്സിൻ.വാക്സിന്റെ വിലയെക്കുറിച്ചുള്ള ചില നിർദ്ദേശങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇതിന് അന്തിമ രൂപമായിട്ടില്ലെന്നും പുരുഷോത്തമൻ നമ്പ്യാർ പറഞ്ഞു.
കാൽലക്ഷം കടന്ന് മുന്നോട്ട് 26,995
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികൾ ഇന്നലെ കാൽ ലക്ഷം കവിഞ്ഞതോടെ പ്രതിരോധപ്രവർത്തനങ്ങളും ചികിത്സയും അതീവ സങ്കീർണമായി. ഇന്നലെ 26,995 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 19.97 ശതമാനം. രണ്ടും ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. 24 മണിക്കൂറിനിടെ 1,35,177 സാമ്പിളുകളാണ് പരിശോധിച്ചത്. 28 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിൽ 1,56,226 പേരാണ് ചികിത്സയിൽ കഴിയുന്നത്. രോഗവ്യാപനം അതിരൂക്ഷമായതോടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനും കോൺടാക്ട് ലിസ്റ്റിലുള്ളവരെ അതിവേഗത്തിൽ നിരീക്ഷണത്തിലാക്കാനുമുള്ള ക്രമീകരണങ്ങൾ വിപുലപ്പെടുത്തി. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെയാണിത്. ഇതിനായി കൂടുതൽ പേരെ വിന്യസിച്ചിട്ടുണ്ട്. നാലായിരം കടന്ന് എറണാകുളം എറണാകുളത്ത് 4396 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് 3372, തൃശൂർ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂർ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസർകോട് 701, വയനാട് 614. വാക്സിൻ: 18 കഴിഞ്ഞവർക്ക് 28 മുതൽ രജിസ്റ്റർ ചെയ്യാം ന്യൂഡൽഹി: കൊവിഡ് വാക്സിനെടുക്കാനായി 18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 28 മുതൽ കൊവിൻ പോർട്ടൽ (cowin.gov.in ) വഴിയോ ആരോഗ്യസേതു ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യാം. മേയ് ഒന്ന് മുതലാണ് 18 വയസിന് മുകളിലുള്ളവർക്കെല്ലാം വാക്സിൻ നൽകുന്നത്. നാളെ പൊതു അവധി; കടുത്ത നിയന്ത്രണം തിരുവനന്തപുരം: കൊവിഡ് കരുതലിന്റെ ഭാഗമായി നാളെയും മറ്റന്നാളും സംസ്ഥാനത്ത് കടുത്ത നിയന്ത്രണം. അവശ്യസർവീസുകൾക്ക് മാത്രമാണ് അനുമതി. നാളെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാസ്ഥാപനങ്ങൾ, സഹകരണസ്ഥാപനങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയ്ക്കെല്ലാം അവധിയാണ്. കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ ഈ ദിവസങ്ങളിൽ നടത്താൻ അനുമതിയുണ്ട്. എന്നാൽ 75 പേരിൽ കൂടാൻ പാടില്ല. ഇവർ കൊവിഡ് ജാഗ്രതാപോർട്ടൽ വഴി അധികൃതരെ മുൻകൂട്ടി അറിയിക്കണം. നാളെ നടക്കേണ്ട ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് മാറ്റമില്ല. കെ.എസ്.ആർ.ടി.സി, റെയിൽവേ തുടങ്ങി പൊതുഗതാഗത സൗകര്യങ്ങൾക്ക് ഇളവുണ്ട്. രോഗികളുമായി പോകുന്നവർ, വിമാനത്താവളത്തിലേക്കും റെയിൽവേസ്റ്റേഷനുകളിലേക്കുമുള്ള യാത്രക്കാരെ കൊണ്ടുപോകുന്ന ടാക്സിക്കാർ തുടങ്ങിയവരെയും ഒഴിവാക്കും. പുറത്തിറങ്ങുന്നവർ തിരിച്ചറിയൽ കാർഡ് കരുതണം. ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴം പച്ചക്കറി, പാൽ, ഇറച്ചി, മത്സ്യം എന്നിവയ്ക്ക് പ്രവർത്തിക്കാം. റസ്റ്റോറന്റുകളിൽ ഇരുത്തി ഭക്ഷണം വിളമ്പാൻ അനുമതിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |