വാഷിംഗ്ടൺ: അമേരിക്കയിലെ ആദ്യത്തെ ഇന്ത്യൻ വംശജയായ അസോഷ്യേറ്റ് അറ്റോണി ജനറലായി വനിത ഗുപ്തയെ (46) തിരഞ്ഞെടുത്ത് അമേരിക്കൻ സെനറ്റ്. ഒബാമ സർക്കാരിൽ പൗരാവകാശ വിഭാഗത്തിൽ അസിസ്റ്റന്‍റ് അറ്റോണി ജനറലായിരുന്നു വനിത.ഇന്ത്യൻ വംശജരായ രാജീവ് ഗുപ്ത-കമല ദമ്പതികളുടെ മകളാണ് വനിത. യാലെ സർവകലാശാലയിൽനിന്ന് ബിരുദവും ന്യൂയോർക്ക് സർവകലാശാലയിൽനിന്ന് പ്രഫഷണൽ ലോയിൽ ഡോക്ടറേറ്റും നേടി. ഇതിനുശേഷം അമേരിക്കയിലെ പ്രമുഖ നിയമസംഘടനയായ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |