ജക്കാർത്ത: കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ഇന്തോനേഷ്യ. കഴിഞ്ഞ 14 ദിവസത്തോളം ഇന്ത്യയിൽ കഴിഞ്ഞ വിദേശികൾക്ക് വിസ നൽകുന്നത് നിറുത്തും.
ചെന്നൈയിൽ നിന്നും 129 യാത്രക്കാരുമായി ഇന്തോനേഷ്യയിലേക്ക് വന്ന ചാർട്ടേർഡ് വിമാനത്തിൽ 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യയിൽ നിന്ന് വരുന്ന ഇന്തോനേഷ്യക്കാരെ പ്രവേശിപ്പിക്കാൻ അനുവാദമുണ്ടെങ്കിലും കർശന ആരോഗ്യ പോട്ടോക്കോളുകളും ക്വാറന്റൈൻ നിബന്ധനകളും പാലിക്കേണ്ടതുണ്ട്.
ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള നാലാമത്തെ രാജ്യമായ ഇന്തോനേഷ്യ ഏഷ്യയിൽ കൊവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |