തിരുവല്ല: മാർത്തോമ്മാ സഭയുടെ വലിയ മെത്രപ്പൊലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ 104 -ാം ജന്മദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. വലിയ മെത്രപ്പൊലീത്ത ചികിത്സയിൽ കഴിയുന്ന ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കൊവിഡ് ചട്ടങ്ങൾ പാലിച്ച് ആഘോഷം ലളിതമാക്കിയത്. മാർ ക്രിസോസ്റ്റത്തിന്റെ ആയുരാരോഗ്യത്തിനായി സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മെത്രാപ്പൊലീത്ത പ്രാർത്ഥന നടത്തി. വട്ടയപ്പം മുറിച്ച് മാർ ക്രിസോസ്റ്റവും ജന്മദിനാഘോഷത്തിൽ പങ്കുചേർന്നു. സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫ്, റവ.ബ്ലെസ്സൺ ഫിലിപ്പ് തോമസ്, റവ.ഡോ. ഡാനിയേൽ ജോൺസൺ, ഡോ.ജോമി ജോർജ്ജ്, ഏബ്രഹാം ചാക്കോ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ ജന്മദിനാശംസകൾ നേർന്നു. കൊവിഡ് പരിശോധന നടത്തിയശേഷമാണ് എല്ലാവരും ആഘോഷത്തിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |