തിരുവനന്തപുരം: എല്ലാവർക്കും ഹനുമാൻ ജയന്തി ആശംസിച്ച് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിനുതാഴെ വിവാദ കമന്റുമായി നടൻ സന്തോഷ് കീഴാറ്റൂർ. സന്തോഷിന് ഉണ്ണി മുകുന്ദൻ മറുപടി നൽകുകകൂടി ചെയ്തതോടെ സംഭവം വിവാദമായി.
ഹനുമാൻ സ്വാമി കൊറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ എന്നായിരുന്നു സന്തോഷ് കമന്റ് ചെയ്തത്. സംഭവം വിവാദമാകുകയും നിരവധിപ്പേർ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തതോടെ ഉണ്ണി മുകുന്ദൻ കമന്റിന് മറുപടി നൽകുകയായിരുന്നു.
ചേട്ടാ... നമ്മൾ ഒരുമിച്ച് അഭിനയിച്ചവാണ്. അതുകൊണ്ട് മാന്യമായി പറയാം. ഇവിടെ ഈ പോസ്റ്റിട്ടത് ഞാൻ വിശ്വസിക്കുന്ന ദെെവത്തിന്റെ മുന്നിൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടാണ്. ഇതേ പോലുളള കമന്റ് ഇട്ട് സ്വന്തം വില കളയരുതെന്നും ഉണ്ണി മുകുന്ദൻ മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |