SignIn
Kerala Kaumudi Online
Saturday, 27 April 2024 12.16 AM IST

ഓക്സിജൻ കോൺസൻട്രേറ്ററുകൾ സംഭാവന നൽകി നടൻ അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും

akshay-kumar-and-twinkle-

മുംബയ്: കൊവിഡ് പ്രതിസന്ധി രാജ്യത്ത് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 100 ഓക്സിജൻ കോൺസൻട്രേറ്ററുകൾ സംഭാവന നൽകി ബോളിവുഡ് താരം അക്ഷയ് കുമാറും ഭാര്യ ട്വിങ്കിൾ ഖന്നയും.

'ദൈവിക് ഫൗണ്ടേഷൻ ആശുപത്രികൾക്ക് 220 കോൺസൺട്രേറ്ററുകൾ നൽകിയെന്നും ഇതിൽ 100 എണ്ണം നൽകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും" ട്വിങ്കിൾ ഖന്ന സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു.

അന്തരീക്ഷവായുവിൽ നിന്ന് ഓക്സിജനെ മാത്രം വേർതിരിച്ചെടുക്കുന്ന സംവിധാനമാണ് ഓക്സിജൻ കോൺസൺട്രേറ്റർ. അന്തരീക്ഷവായുവിൽ 78% നൈട്രജനും 21% ഓക്സിജനും 1% മറ്റു വാതകങ്ങളുമാണ് അടങ്ങിയിട്ടുള്ളത്. ഓക്സിജൻ കോൺസൺട്രേറ്റർ വായുവിനെ സ്വീകരിക്കുകയും അത് ഫിൽറ്റർ ചെയ്ത് ഓക്സിജനെ മാത്രം അരിച്ചെടുക്കുകയും ചെയ്യുന്നു. ഈ ഓക്സിജൻ 90-95% ശുദ്ധമായിരിക്കും. രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്ന രോഗികൾക്ക് ഓക്സിജൻ തെറാപ്പിക്ക് അനിവാര്യമാണ് ഈ ഉപകരണം.

കഴിഞ്ഞ വർഷം മാർച്ചിൽ കൊവിഡ് പ്രതിസന്ധി തുടങ്ങിയ സമയത്തുതന്നെ സഹായവുമായി അക്ഷയ് കുമാർ രംഗത്തുവന്നിരുന്നു. 25 കോടിയാണ് അക്ഷയ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, AKSHAY KUMAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.