SignIn
Kerala Kaumudi Online
Friday, 26 April 2024 9.08 PM IST

മൂലധന ചെലവിലേക്ക് 15,000 കോടി കേന്ദ്രസഹായം

budget-fund

തിരുവനന്തപുരം: മൂലധന ചെലവിലേക്ക് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി 15,000 കോടി രൂപ കേന്ദ്രം നൽകും. കഴിഞ്ഞ സാമ്പത്തിക വർഷം 11,830 കോടി രൂപയാണ് കേന്ദ്രം നൽകിയത്. ഇതിൽ കേരളത്തിന് കിട്ടിയത് 163 കോടി രൂപ.

ധനകാര്യ കമ്മിഷന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി 15,000 കോടി സംസ്ഥാനങ്ങൾക്ക് വിഭജിച്ചു നൽകും. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് 2600 കോടിയും ബാക്കി സംസ്ഥാനങ്ങൾക്ക് 7400 കോടിയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഡിസ് ഇൻവെസ്റ്ര് മെന്റിന് 5000 കോടിയും നൽകും. 50 വർഷത്തേക്കുള്ള പലിശ രഹിത വായ്പയായാണ് തുക നൽകുക. കൊവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക വളർച്ച ശക്തിപ്പെടുത്താനും പാവപ്പെട്ടവർക്കും അവിദഗ്ദ്ധ തൊഴിലാളികൾക്കും തൊഴിലവസരം സൃഷ്ടിക്കാനുമാണ് ഇതുപകരിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FUND
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.