SignIn
Kerala Kaumudi Online
Saturday, 27 April 2024 5.27 AM IST

'ഒന്നിച്ച്  പ്രവർത്തിക്കും'; പിണറായിയെ അഭിനന്ദിച്ച് മോദി, ബിജെപിയെ പിന്തുണച്ച കേരളത്തിലെ ജനങ്ങൾക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി

cm-pinarayi-vijayan

നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ഇടതുപക്ഷ മുന്നണിക്കും പിണറായി വിജയനും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് മഹാമാരിയെ ഇന്ത്യയിൽ നിന്നും അകറ്റുന്നതിനായും അനവധി വിഷയങ്ങളിലും സംസ്ഥാന സർക്കാരുമായി ഒന്നിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും മോദി തന്റെ ട്വീറ്റ് വഴി അറിയിച്ചു. ഒപ്പം മറ്റൊരു ട്വീറ്റിൽ ബിജെപി പിന്തുണച്ച സംസ്ഥാനത്തെ ജനങ്ങൾക്കും മോദി തന്റെ നന്ദി അറിയിക്കുന്നുണ്ട്.

ഈ നിയമസഭാതിരഞ്ഞെടുപ്പിൽ പാർട്ടിയെ പിന്തുണച്ചവർക്ക് താൻ തന്റെ നന്ദി അറിയിക്കുകയാണെന്നും മികച്ച പരിശ്രമങ്ങൾ നടത്തിയ പാർട്ടിയുടെ ചുറുചുറുക്കുള്ള കാര്യകർത്താക്കളെ താൻ പ്രശംസിക്കുകയാണെന്നും മോദി തന്റെ ട്വീറ്റിലൂടെ പറയുന്നു. ബിജെപിയും ബിജെപിയുടെ പ്രവർത്തകരും പാർട്ടിയെ തുടർന്നും സേവിക്കുമെന്നും കേരളത്തിലെ പാർട്ടിയുടെ വേരുകൾ ശക്തിപ്പെടുതുന്നത് തുടരുമെന്നും മോദി പറയുന്നു.

99 സീറ്റുകളിൽ മിന്നുന്ന ജയം നേടിയാണ് ഇടതുമുന്നണി കേരളത്തിൽ അധികാരത്തിലെത്തുന്നത്. പ്രധാന പ്രതിപക്ഷമായ യുഡിഎഫ് 41 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ സംസ്ഥാനത്ത് ആകെയുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുത്തി പൂജ്യം സീറ്റുകൾ എന്ന നിലയിലേക്ക് എൻഡിഎ/ബിജെപി എത്തി. വർഗീയ ധ്രുവീകരണം നടന്നത് കൊണ്ടാണ് ബിജെപി സീറ്റുകൾ നേടാൻ കഴിയാതിരുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചു.

content details: modi congratulates pinarayi vijayan and ldf on election win.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CM PINARAYI VIJAYAN, LDF, KERALA, CPM, INDIA, PM MODI, BJP, ASSEMLY POLLS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.