ന്യൂഡൽഹി: എൽ.ഡി.എഫ് നേടിയ മികച്ച വിജയത്തിന് പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. വ്യത്യസ്ത വിഷയങ്ങളിൽ നമ്മൾ തുടർന്നും സഹകരിക്കുമെന്നും ഇന്ത്യയിൽ നിന്ന് കൊവിഡ് മഹാമാരി നിയന്ത്രിക്കുന്നത് ഉറപ്പാക്കുമെന്നും പിണറായിക്ക് അയച്ച അനുമോദന സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് വിജയം നേടിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, അസാം മുഖ്യമന്ത്രി സർബാനന്ദ് സോണോവാൾ, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ എന്നിവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |