SignIn
Kerala Kaumudi Online
Friday, 26 April 2024 7.55 PM IST

മുഖ്യമന്ത്രിയെ അഭിനന്ദിച്ച് കാന്തപുരം

ap-aboobacker-musliyar

കോഴിക്കോട്: മികച്ച ഭൂരിപക്ഷത്തോടെ രണ്ടാമൂഴം ഉറപ്പാക്കിയ ഇടതുപക്ഷ മുന്നണിയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനവുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ.

ഏറെ പ്രതിസന്ധികൾ നേരിടേണ്ടി വന്ന കഴിഞ്ഞ അഞ്ചുവർഷം, ജനങ്ങൾക്ക് എല്ലാ സേവനങ്ങളും ലഭ്യമാക്കിയതിനുള്ള അംഗീകാരമാണിത്. പൗരത്വവിഷയം മുസ്ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല, മറിച്ച് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകർക്കുന്ന സമീപനമാണെന്ന നിലയിൽ ബോധവത്കരണം നടത്താനും പ്രതിഷേധം നയിക്കാനും മുഖ്യമന്ത്രി മുന്നിലുണ്ടായിരുന്നു. കൊവിഡ് വ്യാപനം മലയാളികളുടെ ജീവിതത്തെയാകെ ബാധിച്ച കഴിഞ്ഞ ഒരു വർഷക്കാലം എല്ലാവർക്കും സാന്ത്വനമേകുന്ന നിലപാടായിരുന്നു സർക്കാരിന്റേത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AP ABOOBACKER MUSLIYAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.