SignIn
Kerala Kaumudi Online
Saturday, 27 April 2024 3.57 AM IST

വികസനത്തിനുള്ള അംഗീകാരം: അബ്ദുറഹ്മാൻ

rahiman
വി അബ്ദുറഹിമാൻ

താനൂർ: കഴിഞ്ഞ അഞ്ചുവർഷം താനൂർ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തന്റെ വിജയമെന്ന് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി അബ്ദുറഹ്മാൻ. ഫലപ്രഖ്യാപനത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നുണപ്രചാരണങ്ങൾ താനൂരിലെ ജനത അംഗീകരിക്കില്ലെന്ന് ഫലം തെളിയിച്ചു. ഭൂരിപക്ഷത്തിൽ കുറവ് വന്നെങ്കിലും എൽ.ഡി.എഫ് കണക്കുകൂട്ടിയ വിജയം തന്നെയാണിത്. മണ്ഡലത്തിലെ വോട്ടർമാർ നേരിനൊപ്പം നിന്നു. താനൂരിലെ വികസനം ആഗ്രഹിക്കുന്ന ജനതയ്ക്കും ഇടതുപക്ഷ പ്രവർത്തകർക്കും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കും വിജയത്തിൽ കടപ്പാടുള്ളതായി വി.അബ്ദുറഹ്മാൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, TANUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.