നെയ്യാറ്റിൻകര: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് മദ്യം കടത്തിയ 2 പേർ അറസ്റ്റിലായി. കുളത്തൂർ ചാരോട്ടുകോണം ഉപ്പുമാവിള വീട്ടിൽ പ്രശാന്ത് (28) ,ബാലരാമപുരം പൊഴിയൂർ പറക്കാര നിന്ന വീട്ടിൽ ഷൈജു (36) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. വെള്ളിയാഴ്ച എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് അമരവിളയ്ക്ക് സമീപത്തുനിന്ന് രണ്ടുപേരും പിടിയിലായത്. മദ്യം കടത്താൻ ഉപയോഗിച്ച ബൈക്കും 130 കുപ്പി മദ്യവും പ്രതികളിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തു. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ ഷിബു പ്രിവന്റീവ് ഓഫീസർമാരായ ഷാജു, ഷാജികുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, പ്രശാന്ത് ലാൽ, നന്ദകുമാർ, എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെയും മദ്യശേഖരവും പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |