SignIn
Kerala Kaumudi Online
Friday, 26 April 2024 6.59 PM IST

'ഇടതുതരംഗത്തിന് കാരണമായത് വിശക്കുന്നവന് അന്നം കൊടുത്തത്'; പിണറായിയെ പുകഴ്ത്തി ഫിറോസ് കുന്നംപറമ്പിൽ

firos-kunnamparambil

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഗംഭീര വിജയം നേടിയ പശ്ചാത്തലത്തിൽ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചുകൊണ്ട് തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും ചാരിറ്റി പ്രവർത്തകനുമായ ഫിറോസ് ഫിറോസ് കുന്നംപറമ്പിൽ.

സംസ്ഥാനത്തെ ഇടത് തരംഗത്തിന് കാരണമായത് വിശക്കുന്നവന് അന്നം കൊടുക്കുന്ന സര്‍ക്കാര്‍ നടപടിയാണെന്നും അതാരും കാണാതെ പോകരുതെന്നുമാണ് ഫിറോസ് അഭിപ്രായപ്പെട്ടത്.

മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെടി ജലീൽ വോട്ടെണ്ണലിന്റെ അവസാന ലാപ്പുകളിലായിരുന്നു വിജയത്തിലേക്ക് ഉയർന്നത്. 3066 വോട്ടിന്റെഭൂരിപക്ഷത്തിലാണ് ജലീൽ ഫിറോസിനെ തോൽപ്പിച്ചുകൊണ്ട് ജയം നേടിയത്.

എന്നാൽ എല്‍ഡിഎഫ് തരംഗം ആഞ്ഞു വീശിയിട്ടും 17, 000ല്‍ കൂടുതല്‍ വോട്ടിന് എളുപ്പത്തിൽ ജയിച്ചിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഈ തുച്ഛമായ ലീഡിന് പിടിച്ച് കെട്ടിയത് വിജയത്തിന്റെ തുടക്കമാണെന്നാണ് ഫിറോസ് പ്രതികരിച്ചത്. 2016ല്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കെടി ജലീല്‍ 17,064 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തവനൂരിൽ ജയിച്ചിരുന്നത്.

content highlights: firos kunnamparabil congratulates pinarayi vijayan on election win.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FIROS KUNNAMPARAMBIL, KERALA, CM PINARAYI VIJAYAN, CPM, LDF, CONGRESS, UDF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.