ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഡി.എം.കെ ഒറ്റയ്ക്ക് ഭരണം ഉറപ്പിച്ചതിന് പിന്നാലെ നേതാവ് എം.കെ സ്റ്റാലിനെ സന്ദർശിച്ച് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ. അഭിനന്ദനങ്ങൾ അറിയിക്കാനായിരുന്നു കൂടിക്കാഴ്ചയെന്ന് കമലഹാസൻ അറിയിച്ചു. ഇന്നലെ വൈകിട്ട് സ്റ്റാലിന്റെ ചിത്തരഞ്ജൻ പാർക്കിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂറോളം കമൽഹാസൻ ഇവിടെ ഉണ്ടായിരുന്നു. ഉദയനിധി സ്റ്റാലിനുമായും ചർച്ച നടത്തി.
തിരഞ്ഞെടുപ്പ് വേളയിൽ ഡി.എം.കെയുടെ ഘടകകക്ഷിയായ കോൺഗ്രസിനെ സ്വന്തം മുന്നണിയിലേക്ക് കമൽ ക്ഷണിച്ചത് വലിയ വാർത്തയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |