തിരുവല്ല: മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ആശുപത്രിവിട്ടു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ 23നാണ് തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യം വീണ്ടെടുത്ത ക്രിസോസ്റ്റം ഇന്നലെ ഉച്ചയ്ക്ക് ആശുപത്രിയിൽ നിന്ന് മടങ്ങി. ഇനി കുമ്പനാട് ഫെലോഷിപ്പ് മിഷൻ ആശുപത്രിയുടെ പരിചരണയിൽ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |