ന്യൂഡൽഹി: ലക്ഷണങ്ങൾ ഇല്ലാത്ത അന്തർ സംസ്ഥാന യാത്രക്കാർക്ക് ഇനി മുതൽ കോവിഡ് പരിശോധന വേണ്ടെന്ന് ഐ.സി.എം.ആർ മാർഗനിർദ്ദേശം. പുതുക്കിയ മാനദണ്ഡമനുസരിച്ച് ആശുപത്രി വിടുന്നവർക്കും പരിശോധന വേണ്ട. റാറ്റ്, ആർ.ടി.പി.സിആർ പോസിറ്റിവായവർ വീണ്ടും പരിശോധന നടത്തേണ്ടതില്ല.
ലാബുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി മൊബൈൽ ലബോറട്ടറികളെ കൂടുതലായി ഉപയോഗപ്പെടുത്താനും നിർദേശമുണ്ട്. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാവുകയാണ്. 2,02,82,833 ഉം പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്.222408 പേർ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി.
കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ആശുപത്രി കിടക്കയും ഓക്സിജനും വെൻറിലേറ്റർ കിടക്കകളും കിട്ടാതെ കഷ്ടപ്പെടുകയാണ് രാജ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |