നെയ്യാറ്റിൻകര: തലയൽ എസ്. കേശവൻ നായരുടെ ആത്മകഥയായ 'ചപ്പും ചവറും' എന്ന പുസ്തകത്തിന്റെ പ്രകാശനം മുൻ എം .പി പന്ന്യൻ രവീന്ദ്രൻ നിർവഹിച്ചു. തലയൽ കേശവൻ നായർ ട്രസ്റ്റ് പ്രസിദ്ധീകരിച്ച പുസ്തകം നെയ്യാറ്റിൻകര എം.എൽ.എ കെ .ആൻസലന്‍ നൽകിയാണ് പ്രകാശിപ്പിച്ചത്. വിനോദ് സെൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി.കെ .രാജ്മോഹൻ , എസ്.ഐ.ഇ.റ്റി ഡയറക്ടർ ബി .അബുരാജ് , നിംസ് എം.ഡി എം .എസ് ഫൈസൽ ഖാൻ . ബാർ കൗൺസിൽ മുൻ ചെയർമാൻ കെ.പി.ജയചന്ദ്രൻ , വിനോദ് വൈശാഖി , രചന വേലപ്പൻ നായർ, എസ്.കെ ജയകുമാർ , ആർ.വി. അജയഘോഷ്, സി.വി .സുരേഷ് , വി. കേശവൻ കുട്ടി, തലയൽ പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |