SignIn
Kerala Kaumudi Online
Friday, 26 April 2024 11.35 AM IST

സഖ്യകക്ഷി പിന്തുണ പിൻവലിച്ചു: ഭൂരിപക്ഷം നഷ്ടമായി നേപ്പാൾ സർക്കാർ

cvv

കാഠ്ണ്ഡു: പുഷ്പകമൽ ദഹൽ പ്രചൺഢയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ പിന്തുണ പിൻവലിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുടെ നേതൃത്വത്തിലുള്ള നേപ്പാൾ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി. പാർട്ടി സർക്കാരിന് പിന്തുണ പിൻവലിച്ചു കൊണ്ടുള്ള കത്ത് പാർട്ടിയുടെ ചീഫ് വിപ്പ് ദേവ് ഗുരുംഗ് പാർലമെന്റ് സെക്രട്ടേറിയേറ്റിന് കൈമാറിയതായി പാർട്ടിയുടെ മുതിർന്ന നേതാവ് ഗണേഷ് ഷാ വ്യക്തമാക്കി. ഒലി സർക്കാർ ഭരണ ഘടനാ ലംഘനം നടത്തിയെന്നും സർക്കാരിന്റെ സമീപ കാലത്തുള്ള പ്രവർത്തനങ്ങൾ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്നും ദേവ് ഗുരുംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

സർക്കാർ മേയ് 10 ന് പാർലമെന്റിൽ വിശ്വാസ വോട്ട് തേടുമെന്ന് ഒലി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സർക്കാരിന് പിന്തുണ പിൻവലിച്ചു കൊണ്ടുള്ള നീക്കമെന്നതും ശ്രദ്ധേയമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.