താൻ ഡാൻസ് ചെയ്യുന്ന വീഡിയോയ്ക്ക് കീഴിലായി സദാചാര കമന്റുമായി എത്തിയയാൾക്ക് വായടപ്പിക്കുന്ന മറുപടി നൽകി നടി അനാർക്കലി മരയ്ക്കാർ. കഴിഞ്ഞ ദിവസമാണ് അമേരിക്കൻ ഗായിക കാർഡി ബിയുടെ 'അപ്പ്' എന്ന ഗാനത്തിന് താൻ ചുവടുവയ്ക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാം റീൽ വഴി താരം പോസ്റ്റ് ചെയ്തത്. ഇതിനു താഴെയായാണ് സദാചാര കമന്റുമായി ഒരാൾ എത്തിയത്. 'നീയൊക്കെ തുണിയിട്ടിട്ട് ലൈക്ക് വാങ്ങടി'- എന്നായിരുന്നു ഇദ്ദേഹത്തിന്റെ കമന്റ്.
ഇത് ശ്രദ്ധയിൽപ്പെട്ട താരം അധികം വൈകാതെ തന്നെ കമന്റിന് മറുപടിയുമായി എത്തി. വെറുതെ വീട്ടിലിരുന്ന് ഇങ്ങനെ തെറി വിളിക്കുന്നത് നിങ്ങൾക്ക് സന്തോഷം തരുന്നുണ്ടെങ്കിൽ നിങ്ങളുടെ നിലവാരം എവിടെപ്പോയെന്ന് ചിന്തിക്കണമെന്നാണ് അനാർക്കലി ഈ കമന്റിനോട് പ്രതികരിച്ചിരിക്കുന്നത്. ഫോളോവേഴ്സിന്റെ എണ്ണം കൂട്ടുന്നതിന് വേണ്ടിയല്ലേ ഹോട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് എന്ന് ചോദിക്കുന്നവർക്ക് നടി അവരുടെ വായടപ്പിക്കുന്ന മറുപടിയാണ് നൽകുന്നത്.
അനാർക്കലിയുടെ പ്രതികരണം ചുവടെ:
'കഴിഞ്ഞ ദിവസം ഞാൻ ഡാൻസ് കളിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തിരുന്നു, അതു 10 ലക്ഷം ആളുകൾ കണ്ടു. ഞാനങ്ങനെ ഡാൻസ് വിഡിയോകളൊന്നും പോസ്റ്റ് ചെയ്യുന്നയാളല്ലാത്തതു കൊണ്ട് എനിക്ക് സന്തോഷമായി. പക്ഷേ ആ വിഡിയോയെക്കുറിച്ച് ആളുകൾ പറയുന്ന അഭിപ്രായം എന്താണെന്നു അറിയാൻ വേണ്ടി വെറുതെ കമന്റുകൾ വായിച്ചു നോക്കാമെന്നു വച്ചു. ഒരുപാട് മോശം അഭിപ്രായങ്ങളും തെറിവിളികളുമായിരുന്നു കമന്റ് ബോക്സ് നിറയെ. ഇതൊക്ക കണ്ടതോടെ ആകെ വിഷമമായി.
വെറുതെ വീട്ടിലിരുന്ന് ഇങ്ങനെ തെറി വിളിക്കുന്നത് നിങ്ങൾക്ക് സന്തോഷം തരുന്നുണ്ടെങ്കിൽ നിങ്ങളുടെ നിലവാരം എവിടെപ്പോയെന്നു ചിന്തിക്കുക. ‘നീ ഒക്കെ തുണി ഇട്ടിട്ട് ലൈക്ക് വാങ്ങെടി’-എന്നൊരു കമന്റ് കണ്ടു. നിങ്ങളൊക്കെയെല്ലേ ലൈക്ക് ചെയ്യുന്നത്. ഞാൻ തുണി ഉടുത്തത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ലൈക്ക് ചെയ്യേണ്ട. കുറെ ആളുകൾ ചോദിച്ചു ഫോളോവേഴ്സിനെ കൂട്ടാനല്ലേ ഹോട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്ന്? അതെ ഫോളോവേഴ്സ് കൂടാൻ തന്നെയാണ്. പക്ഷേ നിങ്ങളതിൽ വീഴുന്നുണ്ടല്ലോ. അത് ആദ്യം ചിന്തിക്കുക.'
content details: instagram user makes slut shaming comment under anarkkali marakkars video actress reacts.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |