ഗ്വാളിയോർ: കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാറുളള ആന്റി വൈറൽ മരുന്നായ റെംഡിസിവറുമായി വന്ന വിമാനം ലാൻഡിംഗിനിടെ അപകടത്തിൽ പെട്ടു. മദ്ധ്യപ്രദേശിലെ ഗ്വാളിയോർ മഹാരാജ്പുര വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴാണ് റൺവെയിൽ നിന്ന് തെന്നിനീങ്ങി വിമാനപകടമുണ്ടായത്. സംഭവത്തിൽ പൈലറ്റിനും സഹ പൈലറ്റിനും പരിക്കേറ്റു.എന്നാൽ മരുന്നുകൾക്ക് കുഴപ്പമൊന്നുമുണ്ടായില്ലെന്ന് പൊലീസ് അറിയിച്ചു.
MP govt plane carrying a stock of Remdesivir crash-landed at Gwalior airport during landing, the plane skidded off the runway a little: ASP of Gwalior Hitika Vasal
Three people including 2 pilots suffered injuries, the incident took place at around 8:50 pm: Vasal said. pic.twitter.com/VOo4cjHUXj— ANI (@ANI) May 6, 2021
മഹാരാഷ്ട്ര സർക്കാരിന് റെംഡിസിവർ എത്തിക്കുന്ന ഔദ്യോഗിക വിമാനമാണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ച രാത്രി 8.30നായിരുന്നു സംഭവം. സംസ്ഥാനത്ത് റെംഡെസിവറിന് ക്ഷാമമുണ്ടായതോടെയാണ് മരുന്ന് കൊണ്ടുവരാൻ സർക്കാർ വിമാനം ഏർപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |