വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ട്വിറ്റർ ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച ട്രംപ് അനുകൂല അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്ത് ട്വിറ്റർ. അതേ സമയം അനുയായികളുമായി സംവദിക്കാൻ ട്രംപ് പുതിയ പ്ലാറ്റ്ഫോമുമായി രംഗത്തെത്തിയിട്ടുണ്ട്.
ഫേസ്ബുക്ക് സോഷ്യൽ നെറ്റ്വർക്ക് മേൽനോട്ട സമിതി ട്രംപിനെ വിലക്കിയത് ശരിവയ്ക്കുന്നതിന് ഏതാനും മണിക്കൂർ മുൻപാണ് സ്വന്തമായി ഒരു വേഡ്പ്രസ് ബ്ലോഗുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ഈ ബ്ലോഗിലെ പോസ്റ്റുകൾ പ്രചരിപ്പിക്കാൻ ശ്രമിച്ച അക്കൗണ്ടുകളാണ് ട്വിറ്റർ സസ്പെൻഡ് ചെയ്തത്. ഇത് ട്വിറ്റർ നയത്തിനെതിരാണെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ വിഷയത്തിൽ ട്രംപിന് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |