ഹൈദരാബാദ്: മുതിർന്ന ഗായകനും സംഗീത സംവിധായകനുമായ ജി. ആനന്ദ് (67) കൊവിഡ് ബാധിച്ച് മരിച്ചു. ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
ആന്ധ്രയിലെ ശ്രീകുളത്ത് ജനിച്ച ജി. ആനന്ദ് പാണ്ഡണ്ടി കാപ്പുറം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. അമേരിക്ക അമ്മായി, ആമേ കാത, കൽപ്പന, ധന വീര, ബംഗാരക്ക, പ്രാണം ഖാരീദു തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. പിന്നണി ഗാനരംഗത്ത് മാത്രമല്ല, സംഗീത സംവിധാനത്തിലും അദ്ദേഹം തിളങ്ങി. ഗാന്ധിനഗർ രേവണ്ട വീതി, രംഗവല്ലി തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |