SignIn
Kerala Kaumudi Online
Saturday, 27 April 2024 1.26 AM IST

വാക്സിൻ ഫലസിദ്ധി പരിശോധിക്കണമെന്ന് രാഹുൽ

-njnnn

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് അതിവ്യാപനത്തിന് വഴിയൊരുക്കിയ വൈറസ് വകഭേദങ്ങളെ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കണമെന്നും ലഭ്യമായ വാക്സിനുകൾ ഫലപ്രദമാണോ എന്നുറപ്പാക്കണമെന്നും കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ വിസ്തൃതിയും ജനിതക വൈവിധ്യവും അടക്കമുള്ള സവിശേഷ സാഹചര്യങ്ങൾ കൊവിഡ് വൈറസ് വകഭേദങ്ങളുണ്ടാകാൻ അനുകൂലമാണ്. അതുവഴി അതിവ്യാപനമുണ്ടാകുന്നത് ലോകത്തിന് തന്നെ ഭീഷണിയാകാനിടയുണ്ട്. ഇത് കണക്കിലെടുത്ത് വൈറസ് വകദേദങ്ങളെ സംബന്ധിച്ച് ഉടൻ ജനിതക പഠനം നടത്തി വിവരങ്ങൾ മറ്റുരാജ്യങ്ങൾക്കും കൈമാറണം. വകഭേദമുണ്ടായ വൈറസുകൾക്കെതിരെ ഇപ്പോൾ ലഭ്യമായ വാക്സിനുകൾ ഫലപ്രദമാണോ എന്നത് പരിശോധിക്കണം. എല്ലാ പൗരൻമാരിലും കൊവിഡ് വാക്സിൻ നൽകാൻ നടപടിയെടുക്കണമെന്നും രാഹുൽ പറഞ്ഞു.

രണ്ടാം വ്യാപനം മുൻകൂട്ടികാണാതെ കൊവിഡിനെ നിയന്ത്രിച്ചെന്ന് മുൻകൂട്ടി പ്രഖ്യാപിച്ചതും വ്യക്തവും യുക്തിപൂർവവുമായ വാക്സിൻ നടപടികൾ ആവിഷ്കരിക്കാത്തതും വീഴ്ചയായെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തെ അബദ്ധം ആവർത്തിക്കാതിരിക്കാൻ ജനങ്ങൾക്ക് ഭക്ഷണവും സാമ്പത്തിക സഹായവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.