വെള്ളറട: 73 കുപ്പി വിദേശ മദ്യവുമായി രണ്ടു പേർ പിടിയിൽ. കാരക്കോണത്ത് വെള്ളറട പൊലീസിന്റെ വാഹന പരിശോധനയ്ക്കിടയിലാണ് തമിഴ്നാട്ടിലെ കന്നുമാംമൂട്ടിൽ നിന്നും മദ്യവുമായി എത്തിയ മണക്കാട് കമുകിൻവിളാകത്ത് വീട്ടിൽ ബിനു കുമാർ (44), മലയിൻകീഴ് പാലോട്ടുവിള കരയ്കനാട് വിനോദ് (47) എന്നിവരെ വെള്ളറട എസ്.ഐ ഡിജേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. തമിഴ്നാട്ടിലെ വിദേശ മദ്യഷാപ്പുകളിൽ നിന്നും വാങ്ങി കൂടിയ വിലയ്ക്ക് വിൽക്കാൻ കൊണ്ടുപോയതാണ് മദ്യമെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവരെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |