പ്രതിരോധത്തിൽ പൊലീസിനൊപ്പം ജനങ്ങളും
ഫറോക്ക്: കൊവിഡിനെ പ്രതിരോധിക്കാൻ പൊലീസിനൊപ്പം ജനങ്ങളെയും അണിനിരത്തി പുതിയൊരു ബേപ്പൂർ മോഡൽ വരുന്നു. നിയുക്ത എം.എൽ.എ അഡ്വ. പി.എ മുഹമ്മദ് റിയാസ് വിളിച്ചു ചേർത്ത പൊലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. ജനങ്ങളും പൊലീസും ഒരു ടീമായി മണ്ഡലത്തിലെ കൊവിഡ് പ്രതിരോധത്തിൽ മുന്നിട്ടിറങ്ങും. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. വാഹനപരിശോധന കർശനമാക്കും. കടകളിൽ ആളുകൾ കൂടുന്നത് നിയന്ത്രിക്കും. ജനങ്ങൾക്ക് അവശ്യസാധനങ്ങളും മരുന്നും എത്തിച്ചു നൽകുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്താനും തീരുമാനിച്ചു. യോഗത്തിൽ സിറ്റി പോലീസ് കമ്മീഷണർ എ.വി ജോർജ്, ഫറോക്ക് , രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർമാൻമാരായ എൻ.സി അബ്ദു റസാക്ക്, ബുഷ്റ റഫീഖ്, കോഴിക്കോട് കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ , പി സി രാജൻ, കൃഷ്ണകുമാരി കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുഷ , ആരോഗ്യ പ്രവർത്തകർ, റെസിഡൻസ് അസോസിയേഷൻ കോ ഓർഡിനേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |