ഡെറാഡൂൺ: നടനും യൂട്യൂബറുമായ രാഹുല്‍ വോറ (35) കൊവിഡ് ബാധിച്ച് മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശിയായ രാഹുൽ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നതിനിടെ തന്റെ നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഓക്സിജൻ ബെഡ്ഡുള്ല ആശുപത്രിയുണ്ടെങ്കിൽ അറിയിക്കണമെന്നായിരുന്നു രാഹുൽ പോസ്റ്റിൽ കുറിച്ചിരുന്നത്.
ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് രാഹുലിനെ കഴിഞ്ഞ ദിവസം ദ്വാരകയിലെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ, ജീവന് രക്ഷിക്കാനായില്ല. തക്ക സമത്ത് കുറച്ചുകൂടി മെച്ചപ്പെട്ട ചികിത്സ ലഭിച്ചിരുന്നെങ്കിൽ രാഹുലിന്റെ ജീവൻ നഷ്ടമാകില്ലായിരുന്നുവെന്നും ഈ മരണത്തിൽ രാഹുലിന്റെ സുഹൃത്തും നടനുമായ അരവിന്ദ് ഗൗർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |