ന്യൂഡൽഹി: ഭാരത്കോ ബയോടെക് കൊവിഡിനുള്ള പ്രതിരോധ വാക്സിനായ കൊവാക്സിൻ നേരിട്ട് നൽകുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയിൽ കേരളമില്ല. മേയ് ആദ്യം മുതൽ നേരിട്ട് വാക്സീൻ നൽകിവരുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ദക്ഷിണേന്ത്യയിൽ നിന്ന് ആന്ധ്രയും , തെലങ്കാനയും തമിഴ്‌നാടുമാണുള്ളത്. കൂടാതെ മഹാരാഷ്ട്രയും, ഡൽഹിയും ഗുജറാത്തുമടക്കം ആകെ 14 സംസ്ഥാനങ്ങൾക്കാണ് ഭാരത് ബയോടെക് നേരിട്ട് വാക്സിൻ നൽകുക. ഈ സംസ്ഥാനങ്ങളുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചു. അതേസമയം മറ്റു സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ചു പരിഗണിക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |