ദോഹ : ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ. ജി.സി.സി രാജ്യങ്ങളുടെ പൗരൻമാർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർ വാക്സിൻ എടുത്താണ് വരുന്നതെങ്കിൽ അവർക്ക് ഖത്തറിൽ ക്വാറന്റീൻ വേണ്ട. ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം അംഗീകരിച്ച പട്ടികയിലുള്ള വാക്സിൻ രണ്ടുഡോസും സ്വീകരിച്ചവർക്കാണ് ഇളവ്.അതത് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയം അംഗീകരിച്ച ലാബുകളിൽ നിന്ന് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പുള്ള പരിശോധനഫലംനിർബന്ധമാണ്. കോവിഡ് വാക്സിൻ രണ്ടുഡോസും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ് ഖത്തറിൽ എത്തുന്നവർക്കാണ്ഇളവ്പ്രഖ്യാപിച്ചിരിക്കുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |