SignIn
Kerala Kaumudi Online
Friday, 26 April 2024 11.27 AM IST

കോൺഗ്രസിൽ പൊളിച്ചെഴുത്ത് വേണ്ടി വരുമെന്ന് സോണിയാ ഗാന്ധി; പുതിയ അദ്ധ്യക്ഷനായുളള തിരഞ്ഞെടുപ്പ് ജൂൺ 23ന്

sonia-gandhi

ന്യൂഡല്‍ഹി: കോൺഗ്രസിൽ പൊളിച്ചെഴുത്ത് വേണ്ടി വരുമെന്ന് സൂചിപ്പിച്ച് കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധി. പ്രതീക്ഷിച്ചതിനേക്കാള്‍ പ്രകടനം മോശമായത് എന്തുകൊണ്ടാണെന്ന് തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ നേതാക്കള്‍ പറയുമെന്നാണ് പ്രതീക്ഷക്കുന്നത്. ഗുരുതരമായ തിരിച്ചടികള്‍ നാം ശ്രദ്ധിക്കണം. തോല്‍വിക്ക് കാരണമായ എല്ലാ വശങ്ങളും പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കുമെന്നും സോണിയ പറഞ്ഞു.

പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാനും പ്രവർത്തകസമിതിയിൽ തീരുമാനമായി. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് പുതിയ അദ്ധ്യക്ഷനെ കണ്ടെത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ കുറച്ചുകാലങ്ങളായി നടക്കുന്ന പ്രവര്‍ത്തകസമിതികളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നില്ല.

ജൂണ്‍ 23ന് പുതിയ അദ്ധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ ഏഴിനകം നാമനിര്‍ദേശ പത്രിക നല്‍കാം. അതേസമയം, ചില നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ വോട്ടെടുപ്പ് തിയതി അന്തിമമാക്കിയിട്ടില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CONGRESS, RAHULGANDHI, SONIA GANDHI, NEW PREIDENT, ASSEMBLY ELECTIONS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.