കൊല്ലങ്കോട്: മലയാളത്തിന്റെ പ്രിയകവി പി.കുഞ്ഞിരാമൻ നായർ സ്മാരക കലാ-സാംസ്കാരിക കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കൊല്ലങ്കോട് വെസ്റ്റ് ബ്രാഞ്ച് പോസ്റ്റ് ഓഫീസ് ഇന്ന് 80 വർഷം പൂർത്തീകരിക്കുന്നു. അദ്ദേഹം അദ്ധ്യാപകനായിരുന്ന രാജാസ് സ്കൂളിന് അഭിമുഖമായാണ് സ്മാരകം സ്ഥിതി ചെയ്യുന്നത്. നേരത്തെ കവി ജോലി ചെയ്തിരുന്ന സ്കൂളിനകത്തായിരുന്നു പോസ്റ്റ് ഓഫീസ്. അദ്ദേഹത്തിന്റെ കത്തിടപാടുകൾ മുഴുവനും ഇതുവഴിയായിരുന്നു. കാലാവസ്ഥ നിർണയ ശാസ്ത്രജ്ഞനായ പെരുംതൃക്കോവിലിന് സമീപത്തെ ഡോ.പി.ആർ.പിഷാരടിയുടെ കത്തുകൾക്ക് സ്പന്ദനമായതും ഈ ഗ്രാമീണ തപാൽ ഓഫീസാണ്. എഴുത്തുകാരൻ പ്രബുദ്ധൻ കൊല്ലങ്കോട് എന്ന കെ.ശിവദാസ് കാൽനൂറ്റാണ്ട് ഇവിടെ പോസ്റ്റ് മാസ്റ്ററായിരുന്നു. പ്രമുഖ സാഹിത്യകാരനും പി സ്മാരക കലാ-സാംസ്കാരിക കേന്ദ്രം സെക്രട്ടറിമായ ഇയ്യങ്കോട് ശ്രീധരനും ഈ പോസ്റ്റ് ഓഫീസുമായി ഏറെ ആത്മബന്ധമുണ്ട്.
ഈ കൊവിഡ് കാലത്തും നാടിന്റെ ജീവനാഡിയായ തപാൽ ഓഫീസ്, ഉപഭോക്താക്കൾക്ക് സൗജന്യമായി മാസ്ക് നൽകി വാർഷികം ലളിതമായി ആഘോഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |