കിളിമാനൂർ: കിളിമാനൂർ - ആറ്റിങ്ങൽ റോഡിൽ ചൂട്ടയിൽ ജംഗ്ഷന് സമീപം അപകടകരമായ അവസ്ഥയിൽ നിന്ന കൂറ്റൻ തെങ്ങ് കടപുഴകി വീണു. വൻ ദുരന്തം ഒഴിവായി.
ആറ്റിങ്ങൽ ഫയർഫോഴ്സ് അംഗങ്ങളെത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കഴിഞ്ഞ ദിവസം പെയ്ത മഴയിലും ശക്തമായ കാറ്റിലുമാണ് മരം കടപുഴകിയത്. റോഡിന് കുറുകെ പോയിരുന്ന 11 കെ.വി ലൈനിലൂടെയാണ് മരം വീണത്. ആറ്റിങ്ങൽ ഫയർഫോഴ്സ് അംഗങ്ങളായ എ.എസ്.ടി.ഒ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ എ.എസ്.ടി.എ സജിത് ലാൽ, എസ്.എഫ്.ആർ.ഒമാരായ ഷൈൻ ജോൺ, മനു വി.നായർ, വിദ്യാരാജ്, രാജഗോപാൽ എന്നിവർ ചേർന്ന് തെങ്ങ് മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. ലോക്ക് ഡൗണായാതിനാലാണ് അപകടം ഒഴിവായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |