SignIn
Kerala Kaumudi Online
Friday, 26 April 2024 12.14 PM IST

മാതൃദിനത്തിൽ മാതൃകയായി കുടുംബം

contri

കിളിമാനൂർ: അമ്മയുടെ സ്മരണാർത്ഥം മാതൃദിനത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകി കുടുംബം. സി.പി.എം മടവൂർ മുൻ ലോക്കൽ സെക്രട്ടറി മടവൂർ കക്കോട് ഇടയിലഴികത്ത് വീട്ടിൽ പരേതനായ കരുണാകരൻ പിളളയുടെ മക്കളും മരുമക്കളുമാണ് തങ്ങളുടെ അമ്മയും കരുണാകരൻ പിള്ളയുടെ ഭാര്യയുമായ ജി. പാറുക്കുട്ടിയമ്മയുടെ അറുപതാം ചരമദിനത്തിൽ കെ.എം. ജയദേവൻ മാസ്റ്റർ സ്മാരക പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 25000 രൂപ നൽകിയത്. മക്കളായ കെ. വിജയകുമാർ, കെ. അജയകുമാർ, പി. വിജയശ്രീ, പി. ജയശ്രീ, മരുമക്കളായ ശ്രീജ, ഉഷാകുമാരി, ശോഭൻ നായർ, തുളസീധരൻ പിള്ള എന്നിവർ നൽകിയ തുക കെ. വിജയകുമാറിൽ നിന്നും സൊസൈറ്റി പ്രസിഡന്റ് മടവൂർ അനിൽ ഏറ്റുവാങ്ങിയ ചടങ്ങിൽ സി.പി.എം മടവൂർ ലോക്കൽ സെക്രട്ടറി എച്ച്. നാസർ, കക്കോട് ബ്രാഞ്ച് സെക്രട്ടറി അനിപ്പിള്ള പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.